7-November-2023 -
By. news desk
കൊച്ചി: 2023 ഡിസംബര്‍ 12 മുതല്‍ 16 വരെ ബംഗളൂരില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിര്‍മാണ സാമഗ്രികളുടെ പ്രദര്‍ശനമായ എക്‌സ്‌കോണ്‍ 2023ന്റെ ഭാഗമായി നഗര കേന്ദ്രീകൃത റോഡ്‌ഷോ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐഎഎസ്, കൊച്ചി മേയര്‍ അനില്‍ കുമാര്‍, ഐജിബിസി കൊച്ചി ചാപ്റ്റര്‍ ചെയര്‍മാനും സ്‌കൈലൈന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ കെ ലവ, ക്രെഡായ് കേരള ചെയര്‍മാന്‍ ശ്രീ രവി ജേക്കബ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. വ്യവസായം, ഗവണ്‍മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ ഉപകരണ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
2030ഓടെ ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ രണ്ടാമത്തെ നിര്‍മ്മാണ ഉപകരണ വിപണിയായി ഇന്ത്യയെ നയിക്കാന്‍ എക്‌സ്‌കോണ്‍ ഒരുങ്ങുകയാണ്. 30 ലക്ഷം ചതുരശ്ര അടി പ്രദര്‍ശന വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പരിപാടിയില്‍ യുഎസ്എ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുഎഇ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തുര്‍ക്കി, ശ്രീലങ്ക, റൊമാനിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 1200 പ്രദര്‍ശകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5 ദിവസത്തെ പ്രദര്‍ശനം ലോകമെമ്പാടുമുള്ള 80,000 ബിസിനസ് സന്ദര്‍ശകരെ ആകര്‍ഷിക്കും.
ജെസിബി, ബികെടി, കാറ്റര്‍പില്ലര്‍, ഇംപീരിയല്‍ ഓട്ടോ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഗള്‍ഫ് ഓയില്‍, കോബെല്‍കോ, കെവൈബി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പുസോളാന, സാനി, ഷ്വിംഗ് സ്‌റ്റെറ്റര്‍, സിംകോ, ടാറ്റാ ഹിറ്റാച്ചി, അമ്മന്‍, കേസ്, ഡോസന്‍, എപിറോക്, ഫിയോറി, ജിഎന്‍യു, നെയില്‍ സ്‌റ്റോണ്‍, ഹ്യൂണ്ടായ്, ഐടിആര്‍, ലിയഭേര്‍, പ്രോപെല്‍, റോക്ക് കട്ട്, വാള്‍വോയില്‍, വിപ്രോ, യുകെന്‍ ഇന്ത്യ കൂടാതെ ഛഋങകള്‍, ഘടക നിര്‍മ്മാതാക്കള്‍, മറ്റ് അനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് പരിപാടിയില്‍ പങ്കെടുക്കുന്ന ചില പ്രമുഖ സംഘടനകള്‍. ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഐസിഇഎംഎ) എക്‌സ്‌കോണ്‍ 2023ന്റെ സെക്ടര്‍ പാര്‍ട്ണറാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ എക്യുപ്‌മെന്റ് സ്‌കില്‍ കൗണ്‍സിലും (ഐഇഎസ്‌സി) ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ബിഎഐ) പിന്തുണയ്ക്കുന്ന പങ്കാളികളാണ്.